വെജിറ്റബിള് ഫ്രൂട്ട്സ് പ്രമോഷന് കൗണ്സില് കേരളം സ്വാശ്രയ കര്ഷക സമിതിയുടെ വാര്ഷിക പൊതുയോഗം നടന്നു
ഇരിങ്ങാലക്കുട: വെജിറ്റബിള് ഫ്രൂട്ട്സ് പ്രമോഷന് കൗണ്സില് കേരളം സ്വാശ്രയ കര്ഷക സമിതി കരുവന്നൂരിന്റെ 19ാം വാര്ഷിക പൊതുയോഗം നടന്നു. നഗരസഭ ചെയര്പേഴ്സണ് സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. ജെയിംസ് അധ്യക്ഷത വഹിച്ച ചടങ്ങില് ഓഫീസ് സെക്രട്ടറി വി.പി. ജലജ റിപ്പോര്ട്ട് അവതരിപ്പിച്ചു. സെയില്സ് പ്രമോഷന് ഇന്സെന്റീവ് വിതരണോദ്ഘാടനം വാര്ഡ് മെമ്പര് പ്രവീണ് കുറ്റിക്കാട്ട് നിര്വഹിച്ചു. എസ്എസ്എല്സി, പ്ലസ് ടു അവാര്ഡ് വിതരണം ജില്ലാ ഓഫീസര് എ.എ. അംജ നിര്വഹിച്ചു. കെ.യു. ബബിത, യു.എ. ആന്സി എന്നിവര് ആശംസകളര്പ്പിച്ചു. ഡെപ്യൂട്ടി മാനേജര് ടി.വി. അരുണ്കുമാര് സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ് കെ.പി. ആന്റണി നന്ദി പറഞ്ഞു. കെ.സി. ജോയ്പ്രസിഡന്റ്, കെ.പി. ആന്റണിവൈസ് പ്രസിഡന്റ്, സി.ഒ. ആന്റണിട്രഷറര് എന്നിവരെ യോഗം തെരഞ്ഞെടുത്തു.

എം.ഓ. ജോണ് അനുസ്മരണം
കേരള സ്റ്റേറ്റ് എക്സ് സര്വീസസ് ലീഗ് വാര്ഷിക ആഘോഷവും കുടുംബസംഗമവും
പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട മേഖല കണ്വെന്ഷന്
സെന്റ് ജോസഫ്സ് കോളജ്- യുഎഇ ചാപ്റ്റര് പൂര്വ വിദ്യാര്ഥിനി സംഗമം
കപ്പാറ ലിഫ്റ്റ് ഇറിഗേഷന്, കൃഷിഭവന് ഉപകേന്ദ്രം എന്നിവയുടെ നിര്മ്മാണ ഉദ്ഘാടനം നടന്നു
കുവൈറ്റിലെ എണ്ണ കമ്പനിയില് അപകടം; ഇരിങ്ങാലക്കുട സ്വദേശി മരിച്ചു