ബാറില്‍ നടന്ന വധശ്രമം; പോത്താനി സ്വദേശിയും ഗുണ്ടാ നേതാവുമായ പ്രതി പിടിയില്‍
ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ ബാറില്‍ വച്ച് കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.30 ന് ചെട്ടിപ്പറമ്പില്‍ ചക്കുങ്ങല്‍ വീട്ടില്‍ കുമാരന് മകന് സുധീര്‍ (53) എന്നയാളെ കത്തി കൊണ്ട് കഴുത്തിലും വയറിലും കുത്തി പരിക്കേല്‍പ്പിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന കാട്ടൂര്‍ പോലീസ് സ്റ്റേഷന് റൗഡിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഗുണ്ടാ നേതാവ് എടതിരിഞ്ഞി പോത്താനിയില്‍ മതിരപ്പിള്ളി ഷാജി എന്ന ഇരുമ്പന്‍ ഷാജി (53) ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായി. ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോംഗ്രേ ഐപിഎസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവില്‍ താമസിച്ചിരുന്ന പ്രതിയെ ഇരിങ്ങാലക്കുട, കാട്ടൂര്‍ പോലീസിന്റെ സംയുക്ത നീക്കത്തിലൂടെ എടക്കുളത്ത് നിന്നും ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ ചുമതലയുള്ള സി.ആര്. സന്തോഷിന്റെ നിര്‍ദേശപ്രകാരം ഇരിങ്ങാലക്കുട സിഐ അനിഷ് കരീം, എസ്ഐ ഷാജന് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. കാട്ടൂര്‍ സ്റ്റേഷന് എസ്ഐ മണികണ്ഠന് ഉദ്യോഗസ്ഥരായ ശ്യാം, സനല്‍, സജികുട്ടന്‍, എന്‍.കെ. അനില്‍കുമാര്‍, കെ.പി. ജോര്‍ജ്ജ്, കെ.ആര്. സുധാകരന്, മുഹമ്മദ് റാഷി, കെ.വിയ ഉമേഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ഇതൊക്കെ നേരത്തെ ആകാമായിരുന്നു അധികൃതരേ…
സൂക്ഷിച്ച് പോകുക, ഒരു നിമിഷത്തെ അശ്രദ്ധ മതി, അപകടത്തിലേക്ക് വീഴാന്‍
ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു