425 ലിറ്ററോളം ചാരായം വാറ്റുന്നതിനുള്ള വാഷ് ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി
ഇരിങ്ങാലക്കുട: ഏഴു കന്നാസുകളിലായി മണ്ണില് കുഴിച്ചിട്ട നിലയില് 425 ലിറ്ററോളം ചാരായം വാറ്റുന്നതിനുള്ള വാഷ് ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി. തൃക്കൂര് മതിക്കുന്ന് അമ്പലത്തിന് സമീപത്തായി കാവില് വീട്ടില് ഔസേപ്പ് മകന് ജോസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പില് നിന്നാണ് വാഷ് കണ്ടെത്തിയത്. രഹസ്യവിവരത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെത്തിയത്. എക്സൈസ് ഓഫീസര്മാരായ ഇ.പി. ദിബോസ്, കെ.എസ്. ഷിബു, ബിന്ദു രാജ്.വി.വി, വനിത സിവില് എക്സൈസ് ഓഫീസര് പിങ്കി മോഹന്ദാസ് എന്നിവരാണ് അന്വേഷണ സംഘത്തില് ഉണ്ടായിരുന്നത്.

കാറളത്ത് വയോധികയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി 15 പവനോളം സ്വര്ണം കവര്ന്നു; പ്രതി അറസ്റ്റില്
വര്ക്ക് വിസ വാഗ്ദാനം ചെയ്ത് എട്ടുലക്ഷം രൂപ തട്ടിയെടുത്ത കേസില് പ്രതി അറസ്റ്റില്
ഓപ്പറേഷന് തൂഫാന്; അന്തര്സംസ്ഥാന രാസലഹരി മാഫിയയിലെ പ്രധാന കണ്ണിയെ ചെന്നൈയില് നിന്നും അറസ്റ്റ് ചെയ്തു
കാപ്പ നിയമ ലംഘനം; നിരവധി ക്രിമിനല്ക്കേസുകളില് പ്രതിയായ സ്റ്റേഷന് റൗഡി അറസ്റ്റില്
നടുറോഡില് പരാക്രമം കാണിച്ച് പൊലിസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിര്വഹണം തടസപ്പെടുത്തിയ യുവാവ് അറസ്റ്റില്
വീട്ടില് അതിക്രമിച്ചുകയറി 11 വയസുകാരിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 13 വര്ഷം കഠിനതടവും 1.15 ലക്ഷം പിഴയും