വാര്യര്‍ സമാജം സംസ്ഥാന സമ്മേളനം
ഇരിങ്ങാലക്കുട: മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്കു 10 ശതമാനം സംവരണം, ഉന്നത വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങി സമസ്ത മേഖലകളിലും നടപ്പിലാക്കുക, കേരളത്തിലെ മുഴുവന്‍ ദേവസ്വം ബോര്‍ഡുകളിലെയും സേവന വേതന വ്യവസ്ഥകള്‍ ഏകീകരിക്കുക, കഴകക്കാര്‍ക്കു പൂവ്, ദര്‍ഭ പുല്ല് എന്നിവ വിതരണം ചെയ്യുക എന്നിവ സമസ്തകേരള വാര്യര്‍ സമാജം 42ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ഓണ്‍ലൈനില്‍ നടന്ന സമ്മേളനം ബി.എസ്. വാരിയര്‍ ഉദ്ഘാടനം ചെയ്തു. വാര്യര്‍ ഒരു സംസ്കാരമാണ്, ജാതിയല്ല എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. മാറ്റങ്ങള്‍ക്കനുസരിച്ചു മാറുന്നവരാണു വിജയം കൈവരിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് എം.ആര്. ശശി അധ്യക്ഷത വഹിച്ചു. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി.വി. മുരളീധരന്, പി.വി. ശങ്കരനുണ്ണി, ടി.വി. ശ്രീനിവാസ് വാരിയര്‍, എ.സി. സുരേഷ്, സി.ബി.എസ്. വാരിയര്‍, ആര്. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ ഉപഹാരങ്ങള്‍, അവാര്‍ഡുകള്‍, സഹായങ്ങള്‍ എന്നിവ വിതരണം ചെയ്തു. സംസ്ഥാനത്തെ മികച്ച ജില്ലയായി തിരുവനന്തപുരവും, മികച്ച യൂണിറ്റായി തലോരും (തൃശൂര്‍ ജില്ല) തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭാരവാഹികളായി എം.ആര്. ശശി (പ്രസിഡന്റ്), കെ.ജി. മോഹന്‍കുമാര്‍, കെ.വി. ചന്ദ്രന്, സി. ബാലകൃഷ്ണവാര്യര്‍ (വൈസ് പ്രസിഡന്റുമാര്‍), പി.വി. മുരളീധരന് (ജനറല്‍ സെക്രട്ടറി), യു. ഷിബി, ടി. ഗോപകുമാര്‍, പി.വി. ഉണ്ണികൃഷ്ണന് (സെക്രട്ടറിമാര്‍), പി.വി. ശങ്കരനുണ്ണി (ട്രഷറര്‍) എന്നിവരെയും വനിതാവേദി ഭാരവാഹികളായി ശ്രീജ രാജേഷ് (പ്രസിഡന്റ്), രമ ഉണ്ണികൃഷ്ണന് (സെക്രട്ടറി), മഞ്ജുള മുരളീധരന് (ട്രഷറര്‍), യുവജനവേദി എം.പി. ജയകൃഷ്ണന് (പ്രസിഡന്റ്), കെ.വി. ഹരീഷ് (സെക്രട്ടറി), പി.വി. ശ്രീജിത്ത് (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.