ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ സോണിയ ഗിരി രാജിവച്ചു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭാധ്യക്ഷ സോണിയ ഗിരി രാജിവച്ചു. ഭരണകക്ഷിയായ കോണ്‍ഗ്രസിലെ ധാരണ പ്രകാരമാണ് രാജി. മുന്‍ ധാരണ പ്രകാരം
യുഡിഎഫ് ഭരണത്തിലെ ആദ്യ രണ്ടര വര്‍ഷമാണ് സോണിയ ഗിരിക്ക് അധ്യക്ഷ പദവി. കലാവധി പൂര്ത്തിയായാതോടെയാണ് രാജി നല്‍കിയത്. യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കൊപ്പം എത്തിയാണ് സെക്രട്ടറി മുഹമ്മദ് അനസിന് രാജികത്ത് കൈമാറിയത്. നഗരസഭ 27ാം വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറായ സോണിയ നേരത്തെ ഒരുതവണ നഗരസഭാധ്യക്ഷ സ്ഥാനം വഹിച്ചീട്ടുണ്ട്. 31ാം വാര്‍ഡ് കൗണ്‍സിലര്‍ സുജ സഞ്ജീവ്കുമാറാണ് ധാരണാ പ്രകാരം അടുത്ത നഗരസഭാധ്യക്ഷ. അവസാന ഊഴം മേരിക്കുട്ടി ജോയിക്കായിരിക്കും. പുതിയ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഉപാധ്യക്ഷന്‍ ടി.വി. ചാര്ളിക്കായിരിക്കും അധ്യക്ഷന്റെ ചുമതചല.

തളിയക്കോണം ബാപ്പുജി സ്റ്റേഡിയം; നിര്‍മാണം പൂര്‍ത്തിയായില്ല
വേളൂക്കര പഞ്ചായത്ത് വളപ്പിലെ മാലിന്യക്കൂമ്പാരം; സെക്രട്ടറിക്കെതിരെ ഹരിത ചട്ടലംഘനത്തിന് നടപടി വേണം: നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ്
ട്രാന്‍സ്ഫോര്‍മര്‍ പുനഃസ്ഥാപിക്കാത്തത്; തെക്കുംപാടത്തെ കര്‍ഷകര്‍ ദുരിതത്തില്‍
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
മൈതാനം പൂര്‍വസ്ഥിതിയിലാക്കണം; എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു