കേരള ചിക്കന്‍ ഔട്ട്ലെറ്റ് ആരംഭിച്ചു
ഇരിങ്ങാലക്കുട: നഗരസഭയില്‍ കേരള ചിക്കന്‍ ഔട്ട്ലെറ്റ് ആരംഭിച്ചു. തൃശൂര്‍ ജില്ലയിലെ രണ്ടാമത്തെ ഔട്ട്ലെറ്റാണു പൊറത്തിശേരി കലാ സമിതിയില്‍ ആരംഭിച്ചത്. വര്‍ധിച്ചുവരുന്ന ഇറച്ചി, കോഴി വിലക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടില്‍ തന്നെ ഉത്പാദിപ്പിക്കുന്ന സുരക്ഷിതമായ കോഴിയിറച്ചി ഉപഭോക്താക്കള്‍ക്കു ലഭിക്കുന്നതിനുമാണു കേരള ചിക്കന്‍ കമ്പനി ലക്ഷ്യമിടുന്നത്. കേരള ചിക്കന്‍ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മീനാക്ഷി ജോഷി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ കെ.വി. ജ്യോതിഷ് കുമാര്‍, വത്സല ശശി, ബിന്ദു സുരേന്ദ്രന്, ഷീബ ശശീധരന്, ശൈലജ ബാലന്, കേരള ചിക്കന്‍ സംരംഭക സല്‍ജ സജീഷ് എന്നിവര്‍ പ്രസംഗിച്ചു.