യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി സത്യാഗ്രഹ സമരം നടത്തി
ഇരിങ്ങാലക്കുട: പിഎസ്സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത അനു എന്ന ചെറുപ്പക്കാരന്റെ കുടുംബത്തിനു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പിഎസ്സി ചെയര്‍മാനെതിരെ ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ സത്യാഗ്രഹസമരം സംഘടിപ്പിച്ചു. സമരം കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് അധ്യക്ഷത വഹിച്ചു. സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം അഡ്വ. എം.എസ്. അനില്‍കുമാര്‍ നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സൂര്യകിരണ്‍, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ടി.വി. ചാര്‍ളി, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി അസറുദീന്‍ കളക്കാട്ട്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് എം.ആര്. ഷാജു, കോണ്‍ഗ്രസ് നേതാക്കളായ സതീഷ് വിമലന്, തോമസ് തത്തംപിള്ളി, തോമസ് തൊകലത്ത്, റോയ് കളത്തിങ്കല്‍, സിജു യോഹന്നാന്, സുനില്‍ മുഗള്‍കുടം, മഹിളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സുജ സഞ്ജീവ്കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബാസ്റ്റിന് ഫ്രാന്‍സിസ്, ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.