ശ്രീനാരായണഗുരുവിന്റെ 166ാമത് ജന്മദിനം ആചരിച്ചു
ഇരിങ്ങാലക്കുട: എസ്എന്‍ഡിപി യോഗം മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ ശ്രീനാരായണഗുരുവിന്റെ 166ാമത് ജന്മദിനം ആചരിച്ചു. യൂണിയന് ആസ്ഥാനത്തെ ഗുരുദേവ ക്ഷേത്രത്തില്‍ ഡോ. ടി.എസ്. വിജയന് തന്ത്രികളുടെ നേതൃത്വത്തില്‍ ഗണപതി ഹോമവും ഗുരുപൂജയും ഗുരുപ്രഭാഷണവും പ്രാര്‍ഥനയും നടത്തി. ഇതിനോടനുബന്ധിച്ച് യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം പതാക ഉയര്‍ത്തി. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന് അധ്യക്ഷത വഹിച്ചു. യൂണിയന് പ്രസിഡന്റ് സന്തോഷ് ചെറാക്കുളം യോഗം ഉദ്ഘാടനം ചെയ്തു. നിര്‍ധനരായ യൂണിയനിലെ 30 ഓളം വിദ്യാര്‍ഥികള്‍ക്കു ടിവികള്‍ വിതരണം ചെയ്തു. യോഗം ഡയറക്ടര്‍ യുധിമാസ്റ്റര്‍, വൈദികസമിതി പ്രസിഡന്റ് ശിവദാസ് ശാന്തി, കെ.കെ. ബിനു, സജീവ്കുമാര്‍ കല്ലട, വനിതാസംഘം പ്രസിഡന്റ് സജിത അനില്‍കുമാര്‍, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എന്‍.ബി. ബിജോയ് എന്നിവര്‍ പ്രസംഗിച്ചു.

സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും
നാലമ്പല ദര്‍ശനം: നഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന