പലവ്യജ്ഞന കിറ്റുകള്‍ വിതരണം ചെയ്തു

ഇരിങ്ങാലക്കുട: വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ലയണ്‍സ് ക്ലബ് 318 ഡിയുടെ സഹകരണത്തോടെ പ്രളയദുരിതാശ്വാസ പദ്ധതിയുടെ ഭാഗമായി നിര്‍ധന കുടുംബങ്ങള്‍ക്കായി പലവ്യഞ്ജന കിറ്റുകള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം റീജിണല്‍ ചെയര്മാന് ബാബു കൂവ്വക്കാടന്‍, സോണ്‍ ചെയര്മാന് ഷാജന് ചക്കാലക്കല്‍ എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. വെസ്റ്റ് ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഷാജു കണ്ടംകുളത്തി അധ്യക്ഷത വഹിച്ചു. അഡീഷണല്‍ ക്യാബിനറ്റ് സെക്രട്ടറി അഡ്വ. കെ.ജി. അജയ്കുമാര്‍ മുഖ്യാതിഥിയായിരുന്നു. ലയണ്‍സ് ക്ലബ് സെക്രട്ടറി സതീശന് നീലങ്കാട്ടില്‍, ട്രഷറര്‍ പോള്സന് കല്ലൂക്കാരന്, മുന്‍ പ്രസിഡന്റ് എന്‍. വിശ്വനാഥ മേനോന്, നളിന്‍ എസ്. ബാബു, പി. വിജയന്, ശിവശങ്കരന് തുടങ്ങിയവര്‍ പങ്കെടുത്തു.