ഓരോ മനുഷ്യനും പ്രകൃതിയുടെ ഭാഗമാണെന്ന ആശയം പകര്‍ന്ന് ഇരിങ്ങാലക്കുട രൂപത കെസിവൈഎം
മുരിയാട്: ആവാസ വ്യവസ്ഥക്ക് ഒരു കൈത്താങ്ങ് എന്ന ആശയം മുന്‍നിര്‍ത്തി ഇരിങ്ങാലക്കുട രൂപത കെസിവൈഎം മുരിയാട് പഞ്ചായത്തിലെ ബണ്ടിലേക്ക് അഞ്ഞൂറ് മത്സ്യകുഞ്ഞുങ്ങള്‍ നിക്ഷേപിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയര്മാന് റിജോ ജോയ് അധ്യക്ഷത വഹിച്ചു. രൂപത കെസിവൈഎം ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍, അനിമേറ്റര്‍ സിസ്റ്റര്‍ പുഷ്പ സിഎച്ച്എഫ്, വൈസ് ചെയര്‍പേഴ്സണ്‍ ഹിത ജോണി, ജനറല്‍ സെക്രട്ടറി ആല്ബിന് ജോയ്, ട്രഷറര്‍ ഫ്ലെറ്റിന് ഫ്രാന്‍സിസ്, ജോയിന്റ് സെക്രട്ടറി മെറിന് നൈജു, വനിതാ വിങ് കണ്‍വീനര്‍ ഐറിന് റിജു, സിന്‍ഡിക്കേറ്റ് അംഗം ഡിംബിള്‍ ജോയ് എന്നിവര്‍ നേതൃത്വം നല്കി.