നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് ഞാറ്റുവേല മഹോത്സവത്തിന് കൊടിയേറ്റി
ഇരിങ്ങാലക്കുട: നഗരസഭയുടെ നേതൃത്വത്തില്‍ നടത്തുന്ന രണ്ടാമത് ഞാറ്റുവേല മഹോത്സവത്തിന്റെ കൊടിയേറ്റം നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ നിര്‍വ്വഹിച്ചു. ‘കാര്‍ഷിക സമൃദ്ധിയിലേക്ക് നാടിനൊപ്പം’ എന്ന ആപ്തവാക്യവുമായി ഇന്ന് മുതല്‍ ജൂലൈ രണ്ടു വരെ മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് നടക്കുന്നത്. ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്മാന് ടിവി ചാര്‍ളി, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, വിദ്യാഭ്യാസകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി, കൗണ്‍സിലര്‍മാരായ സോണിയ ഗിരി, പി.ടി. ജോര്‍ജ്, സന്തോഷ് ബോബന്, ഒ.എസ്. അവിനാഷ്, മിനി സണ്ണി നെടുമ്പാക്കാരന്‍, മിനി ജോസ് ചാക്കോള, സതി സുബ്രഹ്മണ്യന്, ഷെല്ലി വില്‍സണ്‍, അമ്പിളി ജയന്, സിജു യോഹന്നാന്, ജയാനന്ദന്, അജിത്കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ നൗഷാദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനൂപ്, റവന്യു ഇന്‍സ്പെക്ടര്‍ സഹീര്‍, കോ ഓര്‍ഡിനേറ്റര്‍ പി.ആര്. സ്റ്റാന്‍ലി തുടങ്ങിയവര്‍ പങ്കെടുത്തു. ഞാറ്റുവേല മഹോത്സവം ഇന്ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു ഉദ്ഘാടനം ചെയ്യും.