വിദൂര ടെലിമെഡി ക്ലിനിക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
കാട്ടൂര്‍: സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിര്‍മിക്കുന്ന വിദൂര ടെലിമെഡി ക്ലിനിക്ക് കെട്ടിടത്തിന്റെ ശിലാസ്ഥാപനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. കെട്ടിട നിര്‍മാണത്തിനായി ഫണ്ടില്‍ നിന്നും 30,00,000 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നടന്ന ഉദ്ഘാടനം ചടങ്ങില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രമേഷ് മുഖ്യാഥിതിയായിരുന്നു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മനോജ് വലിയപറമ്പില്‍, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ അംബുജം രാജന്, ആശുപത്രി സൂപ്രണ്ട് ഡോ. ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കമറുദ്ദീന്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജയശ്രീ സുബ്രഹ്മണ്യന് എന്നിവര്‍ പ്രസംഗിച്ചു.