കാറളം കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തി
കാറളം: ഗ്രാമപഞ്ചായത്തില്‍ പ്രഫ. കെ.യു. അരുണന് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടുപയോഗിച്ചു നിര്‍മിക്കുന്ന കാറളം കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ കെട്ടിട നിര്‍മാണത്തിന്റെ ശിലാസ്ഥാപനം പ്രഫ. കെ.യു. അരുണന് എംഎല്‍എ നിര്‍വഹിച്ചു. കെട്ടിട നിര്‍മാണത്തിനായി ആസ്തി വികസന ഫണ്ടില്‍ നിന്നും 30,00,000 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ആരോഗ്യ ഉപകേന്ദ്രത്തില്‍ വച്ചു നടന്ന ഉദ്ഘാടന ചടങ്ങില്‍ കാറളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ. ഉദയപ്രകാശ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ എന്നിവര്‍ മുഖ്യാഥിതികളായിരുന്നു. ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് രമ രാജന്, വാര്‍ഡ് മെമ്പര്‍ ഷമീര്‍ എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറി പുസ്തക ചര്‍ച്ച നടത്തി
കാറളം സര്‍വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാര്‍ഡ് നല്കി
തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ഓണത്തിന് വിഷരഹിത പൂക്കളുമായി വിദ്യാര്‍ഥികളുടെ ഹരിത വിപ്ലവം
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം