നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അര്‍ച്ചനയെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ആദരിച്ചു
ഇരിങ്ങാലക്കുട: നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അര്‍ച്ചനയെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ആദരിച്ചു. ഈ വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ദേശീയ തലത്തില്‍ 1637 ാം റാങ്ക് കരസ്ഥമാക്കിയ അര്‍ച്ചന എസ്. നായരെയാണ് മന്ത്രി വീട്ടിലെത്തി ആദരിച്ചത്. ഇരിങ്ങാലക്കുട മുരിയാട് വേഴക്കാട്ടുകര സ്വദേശികളായ സത്യനാരായണന്റേയും മിനിയുടേയും മകളാണ് അര്‍ച്ചന. നീറ്റ് പരീക്ഷയില്‍ 720 മാര്‍ക്കില്‍ 680 മാര്‍ക്ക് നേടിയാണ് അര്‍ച്ചന മികച്ച വിജയം കരസ്ഥമാക്കിയിരിക്കുന്നത്. മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് തുടങ്ങിയവര്‍ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

നിപ്മറില്‍ ബാച്ചിലര്‍ ഓഫ് ഒക്യുപേഷണല്‍ തെറാപ്പി ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
കുട്ടികളുടെ കരങ്ങളില്‍ വിരിഞ്ഞ ചെണ്ടുമല്ലിപ്പൂക്കള്‍; വെള്ളാനി സെന്റ് ആന്റണീസ് പള്ളിയില്‍ വിളവെടുപ്പ്
നാഷണല്‍ സര്‍വീസ് സ്കീമിന്റെ ആഭിമുഖ്യത്തില്‍ വൃദ്ധസദനം സന്ദര്‍ശിച്ചു
കാറളം വിഎച്ച്എസ്എസ് സ്കൂളില്‍ പൂകൃഷി വിളവെടുപ്പ് സംഘടിപ്പിച്ചു
ഡിഗ്രി പഠനത്തോടൊപ്പം തൊഴില്‍ സാധ്യതയും വര്‍ധിപ്പിക്കാനുള്ള വിവിധ കര്‍മ പദ്ധതികള്‍ ഗവണ്മെന്റ് നടപ്പാക്കും: ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍
ഡോ.കെ.ജെ. വര്‍ഗീസിന് ഡോണ്‍ ബോസ്കോ അലുമിനി അച്ചീവര്‍ അവാര്‍ഡ്