ലയണ്‍സ് ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ്

ഇരിങ്ങാലക്കുട: ലയണ്‍സ് ക്ലബിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ലയണ്‍സ് ഹാളില്‍ വെച്ച് നടന്നു. ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില സ്ഥാനാരോഹണ ചടങ്ങിന് നേതൃത്വം നല്കി. ലീന ജെയിംസ് വളപ്പില ഭദ്രദീപം തെളിയിച്ചു. പ്രസിഡന്റായി അഡ്വ. ജോണ്‍ നിധിന് തോമസ്, സെക്രട്ടറി ബിജോയ് പോള്‍, ട്രഷറര്‍ അഡ്വ. മനോജ് ഐബന്, ലയണ്‍ ലേഡി ക്ലബ് പ്രസിഡന്റ് റെന്‍സി ജോണ്‍ നിധിന്, സെക്രട്ടറി മിഡ്ലി റോയ്, ലിയോ ക്ലബ് പ്രസിഡന്റ് ഏയ്ഞ്ചലിന് ജോണ്‍ നിധിന് എന്നിവര്‍ സ്ഥാനം ഏറ്റെടുത്തു. റീജിയന് ചെയര്മാന് പി.സി. ബിനോയ്, സോണ്‍ ചെയര്മാന് റോയ് ജോസ്, ഏരിയ ചെയര്‍പേഴ്സണ്‍ ധന്യ ബിനോയ്, ഡിസ്ട്രിക്ട് ലയണ്‍ ലേഡി ഫോറം പ്രസിഡന്റ് റോണി പോള്‍, മുന്‍ ഡിസ്ട്രിക്റ്റ് ഗവര്‍ണര്‍മാരായ അഡ്വ.ടി.ജെ. തോമസ്, തോമാച്ചന് വെള്ളാനിക്കാരന്‍, ബിജു ജോസ്, എബിന് മാത്യു വെള്ളാനിക്കാരന്‍, ഡോ. ശ്രുതി ബിജു, വീണ ബിജോയ്, എല്‍സലെറ്റ് ജോണ്‍ എന്നിവര്‍ സംസാരിച്ചു.
