എസ്ഐആയും സൈബര്‍ സെല്‍ ഓഫീസറായും എത്തി മോഷണം നടത്തുന്ന വിരുതന് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂര്‍ പോലീസ് സ്റ്റേഷനില്‍ പുതുതായി വന്ന എസ്.ഐ. ആണ് എന്ന് പരിചയപ്പെടുത്തി കടയില്‍ നിന്ന് വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം അഞ്ചല്‍ സ്വദേശി അനില്‍ കുമാറിനെയണ് (36) തൃശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി ഐശ്വര്യ ഡോങ്ങ്ഗ്രേ ഐ.പി.എസിന്റെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ശ്രീ.ടി.കെ.ഷൈജു, ആളൂര്‍ ഇന്‍സ്പെക്ടര്‍ ശ്രീ.എം.ബി. സിബിന് എന്നിവര്‍ അറസ്റ്റു ചെയ്തത്. മുന്‍പും ഇയാള്‍ സി.ഐ. ആയും, എസ്.ഐ. ആയും, സൈബര്‍ സെല്‍ ഓഫീസറായും പരിചയപ്പെടുത്തി മോഷണം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയോടെ കല്ലേറ്റുംകരയിലെ മൊബൈല്‍ ഷോപ്പിലെത്തി ജീവനക്കാരിയോട് ആളൂരില്‍ പുതുതായി ചാര്‍ജ്ജെടുത്ത എസ്.ഐ. ആണന്ന് പരിചയപ്പെടുത്തി. ഒരു മാസമായിട്ടുള്ളു വന്നിട്ടെന്നു പറഞ്ഞ് ഒരു ക്ലോക്ക് വാങ്ങി. ക്ലോക്ക് പായ്ക്ക് ചെയ്യുന്നതിനിടെ ജീവനക്കാരിയുടെ കണ്ണൂ വെട്ടിച്ച് ഇയാള്‍ റിപ്പയറിങ്ങിനായി കൊണ്ടുവന്നതും ഉടമസ്ഥയുടേയും വിലപിടിപ്പുള്ള ഫോണുകളുമായി കടക്കുകയായിരുന്നു. ക്ലോക്ക് കവറിലാക്കി തിരിഞ്ഞു നോക്കിയപ്പോള്‍ എസ്.ഐ. ആയി എത്തിയാള്‍ സ്ഥലം വിട്ടിരുന്നു. സംഭവം അറിഞ്ഞെത്തിയ പോലീസ് സംഘം മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ശേഖരിച്ച് സമാനരീതിയിലുള്ള കുറ്റവാളികളുടെ ചിത്രങ്ങളുമായി താരതമ്യം ചെയ്താണ് പ്രതിയിലേക്കെത്തിയത്. ഇയാള്‍ മുന്‍പും ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളയാളാണ്. കൊല്ലം അഞ്ചല്‍, എറണാകുളം ടൗണ്‍ നോര്‍ത്ത്, ആളൂര്‍ സ്റ്റേഷനില്‍ ഇയാള്‍ക്ക് കേസ്റ്റുകളുണ്ട്. ഇന്നലെ രാവിലെ എറണാകുളം കെ.എസ്.ആര് ടി.സി. പരിസരത്തു നിന്നാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ. ക്ലീസന്‍ തോമസ്, സീനിയര്‍ സി.പി.ഒ. മാരായ ഇ.എസ്. ജീവന്, പി.ആര്. അനൂപ്, സിപിഒ കെ.എസ്. ഉമേഷ്, കടവന്തറ പോലീസ് സ്ക്വാഡ് അംഗങ്ങളായ കെ.എല്‍ അനീഷ്, എന്‍.ബി. ദിലീപ് കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു