വീടിനു സമീപം വന്‍ ഗര്‍ത്തം; മാറി താസിക്കുവാന്‍ വീട്ടുകാര്‍ക്കു നിര്‍ദേശം
ഇരിങ്ങാലക്കുട: കനത്ത മഴയെ തുടര്‍ന്ന് വീടിനോട് ചേര്‍ന്ന് വന്‍ ഗര്‍ത്തം രൂപപ്പെട്ടു. വല്ലക്കുന്ന് പുളിക്കന്‍ വീട്ടില്‍ ജെയിംസിന്റെ വീടിനോട് ചേര്‍ന്നാണ് ഇന്നലെ രാവിലെ വന്‍ഗര്‍ത്തം രൂപപ്പെട്ടത്. 25 അടിയോളം താഴച്ചയിലേക്ക് മണ്ണ് ഇടിഞ്ഞാണ് വന്‍ ഗര്‍ത്തം രൂപപ്പെട്ടത്. സംഭവമറിഞ്ഞ് തൃശൂര്‍ ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പി.പി സിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി മണ്ണ് പരിശോധന നടത്തി സമാനമായ പ്രശ്നങ്ങള്‍ സമീപത്തെ കിണറുകള്‍ക്ക് ഉണ്ടോ എന്നു പരിശോധിച്ചു. ഇവിടെ ഉണ്ടായിരുന്ന കിണര്‍ 45 വര്‍ഷം മുമ്പ് മൂടിയിരുന്നു. ഇവിടെയാണ് പിന്നീട് വീട് പണിതതും. ഒന്നര വര്‍ഷം മുമ്പ് വീടിനോടു ചേര്‍ന്നുള്ള ഈ ഭാഗം ടൈല്‍ വിരിച്ചിരുന്നു. ഇതോടെ ടൈലുകള്‍ക്കിടയിലൂടെ വെള്ളം താഴേക്ക് ഇറങ്ങിയതാവാം ഇത്തരം പ്രതിഭാസത്തിനു കാരണമെന്ന് ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ പറഞ്ഞു. ഇനിയും ഇടിയുവാന്‍ സാധ്യതയുണ്ടന്നും അങ്ങിനെ വന്നാല്‍ വീടിന് തകരാറു സംഭവിക്കുമെന്നും അതിനാല്‍ മാറിതാമസിക്കണമെന്നും വീട്ടുക്കാരോട് നിര്ദേശിച്ചീട്ടുണ്ട്. അസിസ്റ്റന്റ് എന്‍ജിനീയര്‍ രമ്യ ശശീധരന്, ഓവര്സീര് ജോസഫ് ഷൈന്‍, കല്ലേറ്റുംങ്കര വില്ലജ് ഓഫീസര്‍ എഎസ് ദീപ എന്നിവര്‍ സ്ഥലത്തിയിലുന്നു.