മാധവനാട്യഭൂമിയിൽ അമ്മന്നൂർ അനുസ്മരണ സമ്മേളനം മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: അമ്മന്നൂർ ഗുരുകുലത്തിൽ പതിനഞ്ചാമത് അമ്മന്നൂർ അനുസ്മരണ സമ്മേളനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട മുൻസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. രേണുരാമനാഥ്, കലാമണ്ഡലം അച്ചുതാനന്ദൻ, മുൻസിപ്പൽ കൗൺസിലർ സ്മിത കൃഷ്ണകുമാർ, അഡ്വ. രാജേഷ് തമ്പാൻ എന്നിവർ ഗുരു അമ്മന്നൂരിനെ അനുസ്മരിച്ചു. ഗുരുകുലം പ്രസിഡന്റ് നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് നന്ദിയും പറഞ്ഞു. തുടർന്ന് തൃശൂർ സ്കൂൾ ഓഫ് ഡ്രാമ എച്ച്ഒഡി ശ്രീജിത് രമണൻ പോസ്റ്റ് ഡ്രമാറ്റിക് തിയ്യറ്റർ എന്ന വിഷയം ആസ്പദമാക്കി ഗുരു അമ്മന്നൂർ സ്മരക പ്രഭാഷണം നടത്തി. തുടർന്ന് അമ്മന്നൂർ ആട്ട പ്രകാരമെഴുതിയ മായാസീതാങ്കത്തിന്റെ ആദ്യ ഭാഗം അവതരിപ്പിച്ചു.

ഇര തേടിയെത്തിയ ദേശാടനപക്ഷികള്‍
ആനീസിനെ കൊന്നതാര്?അരും കൊല നടന്നിട്ട് ഇന്നേക്ക് ആറ് വര്‍ഷം, പ്രതികള്‍ ഇന്നും കാണാമറയത്ത്
ബിവിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രക്തദാന ക്യാമ്പ് നടത്തി
തന്മുദ്ര യുഡിഐഡി സമ്പൂര്‍ണ്ണ രജിസ്ട്രേഷന് ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ഡോ. ആര്. ബിന്ദു നിര്‍വഹിച്ചു
വോട്ടര്‍ പട്ടിക തീവ്ര പരിഷ്കരണം; ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ഡോ.സദനം കൃഷ്ണന്‍കുട്ടിക്ക് എന്യുമറേഷന് ഫോറം കൈമാറി
ഇരിങ്ങാലക്കുട നഗരസഭാ വെല്‍നെസ് സെന്റര്‍ തുറന്നു