മണിപ്പുര്‍ കലാപം; സംഘപരിവാറിന്റെ ആസൂത്രണമെന്ന് എഐവൈഎഫ്
ഇരിങ്ങാലക്കുട: മണിപ്പുര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീര്‍ ഉദ്ഘാടനംചെയ്തു. മണിപ്പുര്‍ കലാപഭൂമിയാകുമ്പോള്‍ മൗനംപാലിക്കുന്ന പ്രധാനമന്ത്രിയും മണിപ്പുരിലെ ബിജെപി സര്‍ക്കാരും രാജ്യത്തിന്റെ ഐക്യത്തേയും അഖണ്ഡതയേയും തകര്‍ക്കുന്ന സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്നും രാഷ്ട്രീയ ലാഭമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും എഐവൈഎഫ് വ്യക്തമാക്കി. മണ്ഡലം പ്രസിഡന്റ് പി.എസ്. കൃഷ്ണകുമാര്‍ അധ്യക്ഷതവഹിച്ചു. സിപിഐ ജില്ലാ കമ്മിറ്റി അംഗം എന്‍.കെ. ഉദയപ്രകാശ്, കെ. ശ്രീകുമാര്‍, കെ.കെ. ശിവന് എന്നിവര്‍ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം ശ്യാംകുമാര്‍, ജില്ലാകമ്മിറ്റി അംഗം സ്വപ്ന നജീന്‍ എന്നിവര്‍ പ്രസംഗിച്ചു.