അനധികൃത കള്ളുഷാപ്പ്: ചെമ്മണ്ട ബിജെപി ബൂത്ത് കമ്മിറ്റി ജനകീയ ധര്‍ണ സംഘടിപ്പിച്ചു

ചെമ്മണ്ട: അനധികൃത കള്ളുഷാപ്പ് അടച്ചുപൂട്ടുക, ഗ്രാമപഞ്ചായത്ത് അധികാരികളുടെ ഒത്തുകളി അവസാനിപ്പിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയധര്‍ണ സംഘടിപ്പിച്ചു. ബിജെപി മണ്ഡലം സെക്രട്ടറി രാമചന്ദ്രന് കോവില്‍പറമ്പില്‍, സോമന് പുളിയത്തുപറമ്പില്‍, രവി മുടിലിക്കര, പി.എസ്. ധനേഷ്, ടി.ആര്. ഗോപി, നന്ദിനി വിനോദ്, രമണി, ലീന സണ്ണി, ഭാനുമതി സുന്ദരന്‍, ആനി, കല്യാണി സുബ്രന് എന്നിവര്‍ സംസാരിച്ചു.