അത്യുല്പാദനശേഷിയുള്ള കശുമാവിന് തൈകള്‍ വിതരണംചെയ്തു
ഇരിങ്ങാലക്കുട: മുറ്റത്തൊരു കശുമാവ് പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന കശുമാവ് വികസന ഏജന്‍സി നല്കിയ അത്യുത്പാദന ശേഷിയുള്ള അതിസാന്ദ്രത കൃഷിക്ക് ഉപയുക്തമായ തൈകള്‍ വിതരണംചെയ്തു. കേരള കാര്‍ഷിക സര്‍വകലാശാലയും ഐസിഎആറും വികസിപ്പിച്ചെടുത്തതാണ് ഈ അത്യുത്പാദന ശേഷിയുള്ള കശുമാവിന് തൈകള്‍. വിതരണോദ്ഘാടനം കെഎസ്എസിസി തൃശൂര്‍ ഫീല്‍ഡ് ഓഫീസര്‍ ദിവ്യ നിര്‍വഹിച്ചു. കല്ലേറ്റുംകര ബാങ്ക് പ്രസിഡന്റ് എന്‍.കെ. ജോസഫ് അധ്യക്ഷതവഹിച്ച ചടങ്ങില്‍ കെഎസ്എസിസി പാലക്കാട് ഫീല്‍ഡ് ഓഫീസര്‍ ബീന, സെക്രട്ടറി കെ. ലത, ഭരണസമിതി അംഗങ്ങളായ വത്സല രവീന്ദ്രന്, ജുനിഷ ജിനോജ്, കെ.വി. ജോയ്, ടി.എ. ജോസ്, ജനാര്ദനന് പാലക്കല്‍, വിജയലക്ഷ്മി മുകുന്ദന്, എ.സി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.