സാനിറ്റൈസർ സ്റ്റാൻഡ് സെപ്റ്റംബർ 8 ന് മനവലശേരി വില്ലേജ് ഓഫീസിലേക്ക്
ഇരിങ്ങാലക്കുട: ഇന്ത്യന്‍ സീനിയര്‍ ചേംബര്‍ ഇരിങ്ങാലക്കുട ലീജിയന് കോവിഡ്19 നു എതിരെയുള്ള സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ സാനിറ്റൈസര്‍ സ്റ്റാന്‍ഡ്, സാനിറ്റൈസര്‍, മാസ്കുകള്‍ എന്നിവയുടെ വിതരണത്തിനായി മുന്നിട്ടിറങ്ങുന്നു. സാനിറ്റൈസര്‍ സ്റ്റാന്‍ഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗവ. വെറ്റിനറി പോളി ക്ലിനിക്കിലേക്കു സാനിറ്റൈസര്‍ സ്റ്റാന്‍ഡ് നല്‍കിക്കൊണ്ട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു നിര്‍വഹിച്ചു. സീനിയര്‍ ചേംബര്‍ പ്രസിഡന്റ് അജിത് കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടര്‍ ജെയ്സണ്‍ പാറേക്കാടന്‍, മുനിസിപ്പല്‍ വികസനകാര്യ ചെയര്മാന് കുരിയന്‍ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സിസ്, ആശുപത്രി സീനിയര്‍ വെറ്റിനറി സര്ജന് ഡോ. ടി.എ. ബാബുരാജ്, ഐഎസ്സി സെക്രട്ടറി അഡ്വ. പാട്രിക് ഡേവിസ് എന്നിവര്‍ പ്രസംഗിച്ചു. സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബർ 8 ന് 10.30 നു മനവലശേരി വില്ലേജ് ഓഫീസിലേക്ക് സാനിറ്റൈസര്‍ സ്റ്റാന്‍ഡുകള്‍ വിതരണം ചെയ്യും.

വിശുദ്ധ ജോണ്‍ മരിയ വിയാനിയുടെ തിരുനാളിനോടനുബന്ധിച്ച് പുല്ലൂര്‍ സെന്റ് സേവിയേഴ്സ് ഇടവകയില്‍ വൈദികരെ ആദരിച്ചു
0480 കലാസാംസ്കാരിക സംഘടനയുടെ 2026ലെ വാര്‍ഷികാഘോഷത്തിന് തുടക്കമായി
ക്രൈസ്റ്റ് കോളജിലെ വിദ്യാര്‍ഥിക്ക് ഏഷ്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്സിന്റെ അംഗീകാരം
സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ആദരണീയം സംഘടിപ്പിച്ചു
കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് താലൂക്ക് സമ്മേളനം നടത്തി
എന്‍എസ്എസ് താലൂക്ക് യൂണിയന്റെ സമ്പൂര്‍ണ രാമായണ പാരായണ സമര്‍പ്പണം ഉദ്ഘാടനം ചെയ്തു