ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഇരിങ്ങാലക്കുടയില്‍ സര്‍വകക്ഷി അനുശോചനം
ഇരിങ്ങാലക്കുട: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ദേശീയ നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ ഇരിങ്ങാലക്കുടയില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. ഇരിങ്ങാലക്കുട ബിഷപ് ഹൗസിന്റെ മുന്നില്‍നിന്നും ആരംഭിച്ച മൗനജാഥയില്‍ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. മൗനജാഥയ്ക്കു ശേഷം ടൗണ്‍ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മുന്‍ എംഎല്‍എമാരായ തോമസ് ഉണ്ണിയാടന്, പ്രഫ. സാവിത്രി ലക്ഷ്മണന്, സിപിഎം ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട, മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് റിയാസു ദിന്, കേരള കോണ്‍ഗ്രസ് നേതാവ് ടി.കെ. വര്‍ഗീസ്, മറ്റു കക്ഷി നേതാക്കളായ പി. മനോജ്,എ.പി. ആന്റണി,രാജന് പൈക്കാട്ട്,അഡ്വ.ജറോം, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റോ കുരിയന്‍, നഗരസഭ വൈസ് ചെയര്മാന് ടി.വി.ചാര്‍ളി, കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീശ് വിമലന് തുടങ്ങിയവര്‍ സംസാരിച്ചു.