മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍ നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കണം
കരൂപ്പടന്ന: മുസാഫരിക്കുന്നില്‍ മണ്ണിടിച്ചില്‍ നേരിടുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്ന് ആവശ്യം. 2008 മുതലാണ് മുസാഫരിക്കുന്നില്‍ വ്യാപകമായ മണ്ണിടിച്ച ഉണ്ടാകുന്നത്. അന്നത്തെ റവന്യൂ വകുപ്പ് മന്ത്രി കെ.പി. രാജേന്ദ്രനും ജില്ലാ കളക്ടറും ഉള്‍പ്പെടെ സ്ഥലം സന്ദര്‍ശിച്ച താല്‍ക്കാലിക പരിഹാരം കണ്ടിരുന്നു. ചെറിയതോതില്‍ മണ്ണിടിച്ചല്‍ ഭീഷണി നിലനിന്നിരുന്ന പ്രദേശത്ത് 2018ലെ പ്രളയവുമായി ബന്ധപ്പെട്ട കനത്ത മഴയിലാണ് മണ്ണിടിച്ച രൂക്ഷമായത്. 2019ലും ഇത് ആവര്‍ത്തിച്ചപ്പോള്‍ കളക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് അപകടാവസ്ഥയിലുള്ള കുടുംബങ്ങളെ പുനസിപ്പിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. അനുസരിച്ച് കൂടുതല്‍ അപകടാവസ്ഥയിലുള്ള അഞ്ച് കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം അനുവദിക്കുകയും അതില്‍ നാല് കുടുംബങ്ങള്‍ സ്ഥലം കണ്ടെത്തി വീട് പണിത് മാറുകയും ചെയ്തു. കഴിഞ്ഞ ജൂണില്‍ ഭീഷണി നിലനില്‍ക്കുന്ന 21 കുടുംബങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് അപകട ഭീഷണി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുടുംബങ്ങളെ പുനരധിപ്പിക്കാന് തീരുമാനിച്ചത്. മണ്ണിടിച്ചല്‍ മേഖലകളില്‍ വിദഗ്ദസംഘം നടത്തിയ പഠനത്തിനുശേഷം സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തത്. നിലവിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഭൂമി വാങ്ങുന്നതിന് ആറ് ലക്ഷവും ആ ഭൂമിയില്‍ വീട് പണിയുന്നതിന് നാലുലക്ഷവും നല്കുന്ന പദ്ധതിയിലാണ് ഇവരെ ഉള്‍പ്പെടുത്തിയത്. ഈ പദ്ധതി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കണമെന്ന് വാര്‍ഡ് അംഗം എം.എച്ച്. ബഷീര്‍ ആവശ്യപ്പെട്ടു. ഓരോ മഴക്കാലത്തെയും ക്യാമ്പുകളിലേക്കും ബന്ധു വീടുകളിലേക്കും മാറിനില്‍ക്കേണ്ടി വരാറുള്ള കുടുംബങ്ങള്‍ സന്തോഷത്തോടെയാണ് പദ്ധതി സ്വീകരിച്ചത്. പല കുടുംബങ്ങളും ഭൂമി വാങ്ങാന്‍ കരാര്‍ എഴുതിയെങ്കിലും പണം കൊടുക്കാനാകാതെ പിന്മാറേണ്ടി വന്നതായും എത്രയും വേഗം തുക അനുവദിക്കണമെന്നും ബഷീര്‍ പറഞ്ഞു.