അശാസ്ത്രീയ റോഡ് നിര്‍മാണം: വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി
ഇരിങ്ങാലക്കുട: കൊടുങ്ങല്ലൂര്‍ തൃശൂര്‍ സംസ്ഥാന പാതയിലെ റോഡ് പുനര്‍നിര്‍മാണം അശാസ്ത്രീയമെന്ന് ആരോപിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ഠാണാ ജംഗ്ഷനില്‍ ഡോക്യുമെന്ററി പ്രദര്‍ശനം നടത്തി. 203 കോടി രൂപയോളം ചെലവഴിച്ച് നിര്‍മിക്കുന്ന റോഡ് നിര്‍മാണം മൂലം വ്യാപാരികളും പൊതുജനങ്ങളുടെ നേരിടുന്ന ദുരവസ്ഥ വെളിപ്പെടുത്തുന്നതാണ് ഡോക്യുമെന്ററി. നിയോജകമണ്ഡലം പ്രസിഡന്റ് എബിന് മാത്യു വെള്ളാനിക്കരന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഷാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് ടി.വി. ആന്റോ, ജോയിന്‍ സെക്രട്ടറിമാരായ കെ.ആര്. ബൈജു, ഷൈജോ ജോസ് എന്നിവര്‍ നേതൃത്വം നല്കി.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു