കാട്ടൂര്‍ ഗവ. ആശുപത്രിയില്‍ രാത്രി ചികിത്സയ്ക്ക് വഴിയൊരുങ്ങുന്നു
ഇരിങ്ങാലക്കുട: ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള കാട്ടൂര്‍ ഗവ. ആശുപത്രിയില്‍ രാത്രികാല ചികിത്സയ്ക്ക് നടപടിയായി. കാട്ടൂര്‍, കാറളം, താന്ന്യം, എടത്തിരുത്തി പഞ്ചായത്തുകളിലെ രോഗികളുടെ ആശ്രയമായ ആശുപത്രിയില്‍ കുറച്ചുകാലമായി രാത്രികാല ചികിത്സ നിലച്ചിരുന്നു ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച രണ്ട് ഡോക്ടര്‍മാര്‍ ഉപരിപഠനത്തിന് പോയതും ആശുപത്രിയില്‍ കുറച്ചുകാലമായി രാത്രികാല ചികിത്സ നിലച്ചിരുന്നു. ബ്ലോക്ക് പഞ്ചായത്ത് നിയമിച്ച ഡോക്ടര്‍മാര്‍ ഉപരിപടനത്തിന് പോയതും ആശുപത്രി സൂപ്രണ്ട് ജോലിക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് മാറിപോയതുമാണ് കാരണം. ആശുപത്രിയില്‍ പുതിയ സൂപ്രണ്ട് ചാര്‍ജ് എടുക്കുകയും നാല് ഡോക്ടര്‍മാര്‍ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം അവസാനത്തോടെ രാത്രികാല ചികിത്സകള്‍ ആരംഭിക്കുമെന്നും ഈ മാസം 25ന് ഡോക്ടര്‍മാര്‍ കൂടിക്കാഴ്ച നടത്തും എന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലന് പറഞ്ഞു. ആശുപത്രിയെ സമൂഹത്തിനു മുന്പില് താഴ്ത്തിക്കെട്ടാന്‍ ചിലര്‍ ശ്രമിക്കുന്നതായി ബ്ലോക്ക് പ്രസിഡന്റ് കുറ്റപ്പെടുത്തി.