അവനവനെ തിരിച്ചറിയുന്നവര്‍ക്കേ ജീവിതവിജയമുണ്ടാകു: മാത്യു കുഴല്നാടന് എംഎല്‍എ
ആദരവ് ഏറ്റുവാങ്ങിയത് 1218 വിദ്യാര്‍ഥികളും 50 വിദ്യാലയങ്ങളും
ഇരിങ്ങാലക്കുട: താന്‍ ആരാണെന്നു തിരിച്ചറിഞ്ഞ് അതിനുവേണ്ടി പ്രയത്നിക്കുന്നവര്ക്കേ ജീവിതത്തില്‍ വിജയിക്കാന്‍ സാധിക്കൂവെന്നു ഡോ. മാത്യു കുഴല്നാടന് എംഎല്‍എ. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ എസ്എസ്എല്‍സി,പ്ലസ് ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ, ഐഎസ്ഇ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ നിയോജക മണ്ഡലത്തിലെ വിദ്യാര്‍ഥികളെയും നൂറു ശതമാനം വിജയംനേടിയ വിദ്യാലയങ്ങളെയും അനുമോദിക്കുന്ന മെറിറ്റ് ഡേ 2023 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം എന്നാല്‍ വെറും മാര്‍ക്കുകള്‍ വാങ്ങുന്നതിലോ ഗ്രേഡുകള്‍ നേടുന്നതിലോ മാത്രമല്ല ഈ ലോകത്തിന്റെ ഗതി മാറ്റിമറിക്കാവുന്ന അറിവ് നേടുക എന്നതുകൂടിയാണ്. നല്ല അറിവ് നേടുന്നതോടൊപ്പം ജീവിത മൂല്യങ്ങള്‍ പ്രാപ്തമാക്കാനും വിദ്യാഭ്യാസം കൊണ്ടാകണ മെന്നും അദ്ദേഹം പറഞ്ഞു. സംഘാടകസമിതി ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭാധ്യക്ഷ സുജ സഞ്ജീവ്കുമാര്‍, ഡിസിസി സെക്രട്ടറിമാരായ ആന്റോ പെരുമ്പുള്ളി, കെ.കെ. ശോഭനന്, സോണിയ ഗിരി, സതീഷ് വിമലന്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ സോമന് ചിറ്റേത്ത്, ഷാറ്റൊ കുര്യന്, സംഘാടകസമിതി കണ്‍വീനര്‍ ടി.വി. ചാര്‍ളി, കോ ഓര്‍ഡിനേറ്റര്‍മാരായ സി.എസ്. അബ്ദുള്‍ഹഖ്, എ.സി. സുരേഷ്, കമ്മിറ്റി ചെയര്മാന്മാരായ ജോസ് മൂഞ്ഞേലി, തോമസ് തത്തംപിള്ളി, എം.ആര്. ഷാജു, രഞ്ജിനി ശ്രീകുമാര്‍, ജോമോന് വലിയവീട്ടില്‍, വര്‍ഗീസ് പുത്തനങ്ങാടി, സുബീഷ് കാക്കനാടന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബാബു തോമസ്, കെ.വി. രാജു, ബൈജു കുറ്റിക്കാടന്‍, തോമസ് തൊകലത്ത്, ടി.ആര്. രാജേഷ്, എ.എസ്. ഹൈദ്രോസ് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെനടന്ന മോട്ടിവേഷന്‍ ക്ലാസിനു പ്രവീണ്‍ ചിറയത്ത് നേതൃത്വം നല്കി. എസ്എസ്എല്‍സി വിഭാഗത്തില്‍ 650 വിദ്യാര്‍ഥികളും പ്ലസ് ടു വിഭാഗത്തില്‍ 440 വിദ്യാര്‍ഥികളും സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളില്‍ 120 വിദ്യാര്‍ഥികളും വിഎച്ച്എസ്ഇയില് എട്ടു വിദ്യാര്‍ഥികളുമായി ആകെ 1218 വിദ്യാര്‍ഥികളാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. എസ്എസ്എല്‍സി പരീക്ഷയില്‍ 100 ശതമാനം വിജയം നേടിയ 26 സ്കൂളുകളും പ്ലസ് ടുവില്‍ മൂന്നു സ്ൂളുകളും സിബിഎസ്ഇ, ഐസിഎസ് വിഭാഗങ്ങളില്‍ 21 സ്കൂളുകളും ആദരവ് ഏറ്റുവാങ്ങി.