സംസ്ഥാന അവാര്‍ഡ് നേടിയ പല്ലൊട്ടി സിനിമയുടെ അണിയറ ശില്പികളെ ആദരിച്ചു
വെള്ളാങ്കല്ലൂര്‍: മികച്ച കുട്ടികളുടെ സിനിമക്ക് ഉള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ പല്ലൊട്ടി സിനിമ അണിയറ പ്രവര്‍ത്തകരെയും മികച്ച ബാലനടനായി തിരഞ്ഞെടുക്കപ്പെട്ട ഡാവിഞ്ചി സന്തോഷിനെയും വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. മികച്ച ബാല നടന് ഡാവിഞ്ചി സന്തോഷ്, സംവിധായകന് നിതിന്‍ രാജ്, ഈ സിനിമക്ക് തിരക്കഥ നിര്‍വഹിച്ച ദീപക്, ക്യാമറമാന് ഷാരോണ്‍ എന്നിവരെയും ഈ ചിത്രത്തില്‍ അഭിനയിച്ച പ്രഫഷണല്‍ നാടക നടന് കൂടിയായ ഡാവിഞ്ചി സന്തോഷിന്റെ ഇളയച്ഛന് സതീഷ് കുന്നത്ത് ഡാവിഞ്ചിയുടെ കൂടെ മുത്തശി ആയി അഭിനയിച്ച അമ്മൂമ്മ തങ്കമ്മ എന്നിവരെയും ആദരിച്ചു. വെള്ളാങ്കല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു. മില്‍മ ഡയറക്ടര്‍ ടി.എന്‍. സത്യന്, മണ്ഡലം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്റുമാരായ വി. മോഹന്‍ദാസ്, വി.എ. നാസര്‍, ബൂത്ത് പ്രസിഡന്റുമാരായ സക്കീര്‍, സാദത്ത് എന്നിവര്‍ സംസാരിച്ചു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു