പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറുവര്‍ഷം തടവും 20,000 രൂപ പിഴയും
ഇരിങ്ങാലക്കുട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് ആറു വര്‍ഷം തടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അഴീക്കോട് കൊട്ടിക്കല്‍ പണ്ടാരപ്പറമ്പില്‍ ബഷീറി(50)നെയാണ് ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി (പോക്സോ) ജഡ്ജ് സി.ആര്. രവിചന്ദര്‍ ശിക്ഷിച്ചത്. 12 വയസുകാരിയായ ബാലിക കുളിക്കുന്ന ദൃശ്യം കുളിമുറിയുടെ ദ്വാരത്തിലൂടെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ലൈംഗിക അതിക്രമം കാണിച്ചതിനാണു ശിക്ഷ. പോക്സോ നിയമപ്രകാരം ആറുവര്‍ഷം തടവും 20,000 രൂപ പിഴയും കൂടാതെ കേരള പോലീസ് ആക്ടു പ്രകാരം മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്കു നല്‍കാനും പിഴ അടക്കാത്ത പക്ഷം വീണ്ടും ആറുമാസംകൂടി തടവുശിക്ഷ അനുഭവിക്കുന്നതിനും വിധിയായി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.എന്‍. സിനിമോള്‍ ഹാജരായി. കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ആയിരുന്ന പി.കെ. പദ്മരാജന് ആണ് കേസ് അന്വേഷണം നടത്തിയത്. കേസില്‍ കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ചിത്തിര, ആളൂര്‍ പോലീസ് സ്റ്റേഷനിലെ ടി.ആര്. രജനി എന്നീ വനിതാ പോലീസ് ഓഫീസര്‍മാര്‍ പ്രോസിക്യൂഷനെ സഹായിച്ചു.

ലോക രക്തദാതാക്കളുടെ ദിനം: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലും ഇരിങ്ങാലക്കുട പോലീസ് സബ് ഡിവിഷനും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
തൂഫാന് ഗോളുമായി നടവരമ്പ് ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍
ഫിഫ വേള്‍ഡ് കപ്പ് മാമാങ്കത്തെ വരവേറ്റ് വിഎച്ച്എസ്എസ് കാറളം
തൃശൂര്‍ ജില്ലാ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സബ്ജൂണിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് വിദ്യാര്‍ഥിനി എന്‍.ആര്. നക്ഷത്ര
സ്നേഹത്തണല്‍ സീനേജ് ക്ലബ് ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
ലഹരിക്കെതിരെ ഒരു മില്യണ്‍ തൂഫാന് ഗോളുകളുമായി ഇരിങ്ങാലക്കുട ഗവ. മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍