കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഞാറ്റുവേല മഹോത്സവം, വനിതാ സംഗമം ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞാറ്റുവേല ചന്തയുടെ മൂന്നാം ദിവസം നടന്ന വനിത സംഗമത്തില്‍ ബാങ്ക് പ്രവര്‍ത്തന പരിധിയിലെ 30ല്‍ പരം ചെറുതും വലുതുമായ സംരംഭകരെ മുന്‍ എംപി പ്രഫ. സാവിത്രി ലക്ഷ്മണന് ആദരിച്ചു. വനിതാ സംഗമം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രവര്‍ത്തന പരിധിയില്‍ നിലവിലുള്ള സംരംഭകര്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കുമെന്നും അടുത്ത ഞാറ്റുവേല ആഘോഷം ആകുമ്പോഴേക്കും വനിത സംരംഭങ്ങളുടെ എണ്ണം 30 നിന്ന് 100 ആക്കുന്നതിനുള്ള കൂട്ടായ ശ്രമം നടത്തുമെന്നും അധ്യക്ഷ പ്രസംഗം നിര്‍വഹിച്ച ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അറിയിച്ചു. തൃശൂര്‍ ജില്ലയിലെ മികച്ച വനിത സംരംഭങ്ങള്‍ സംരംഭക ഡോ. ഇളവരശി ജയകാന്ത് സംരംഭകരെ അഭിസംബോധന ചെയ്ത് മുഖ്യാതിഥിയായി. വാര്‍ഡ് മെമ്പര്‍ മോളി പീയൂസ്, സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍ ബസീല എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ബാങ്ക് ഡയറക്ടര്‍ സുലഭ മനോജ് സ്വാഗതവും ഡയറക്ടര്‍ മധുജ ഹരിദാസ് നന്ദിയും പറഞ്ഞു. വൈകീട്ട് നടന്ന സെമിനാറില്‍ വനിതാ സംരംഭകരും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തില്‍ കുടുംബശ്രീ മിഷന് മൈക്രോ എന്റര്‍പ്രൈസ് കണ്‍സള്‍ട്ടന്‍ന്റ് പി.ബി. ശാന്തി ക്ലാസെടുത്തു. ഡയറക്ടര്‍ പ്രമീള അശോകന് മോഡറേറ്ററായി. തുടര്‍ന്ന് പഴയകാല അവിസ്മരണീയ ഗാനങ്ങളുടെ ഗാനമേളയും നടന്നു.