കൊറ്റനെല്ലൂരിൽ ആരംഭിച്ച ഇക്കോ ഷോപ്പ് തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു
കൊറ്റനെല്ലൂർ: വേളൂക്കര പഞ്ചായത്ത്, കൃഷിഭവൻ, കൊറ്റനല്ലൂർ സ്വാശ്രയ കർഷക സംഘം എന്നിവയുടെ സംയുക്ത സംരംഭമായ ഇക്കോ ഷോപ്പ് കൊറ്റനെല്ലൂർ പഞ്ചായത്ത് ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു. നാടൻ ഉൽപ്പന്നങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ സംരംഭം തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ദേശീയ അവാർഡ് ജേതാവ് വിനോദ് ഇടവന ആദ്യ വിൽപ്പന നടത്തി. ഇക്കോഷോപ്പ് പ്രസിഡന്റ് ജോൺ കുറ്റിയിൽ, ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ശശികുമാർ ഇടപ്പുഴ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി ബിജു, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ നാരായണൻ, ഇക്കോ ഷോപ്പ് ട്രഷറർ പ്രഫ. കെ.ആർ. വർഗീസ് എന്നിവർ പ്രസംഗിച്ചു.