ബ്രാലം, മഹാത്മ സ്മാർട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു
കോണത്തുക്കുന്ന് : ബ്രാലം, മഹാത്മ സ്മാർട്ട് അങ്കണവാടി കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ. രാജൻ നിർവഹിച്ചു. കൊടുങ്ങല്ലൂർ എംഎൽഎ അഡ്വ. വി.ആർ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മഹാത്മ സ്മാർട്ട് അങ്കണവാടി പരിസരത്ത് നടന്ന ചടങ്ങിൽ സംസ്ഥാന യുവകർഷകൻ അവാർഡ് ജേതാവ് ശ്യാം മോഹൻ, മാസ്റ്റേഴ്സ് മീറ്ററിൽ ഇരട്ട സ്വർണ്ണം നേടിയ കായിക താരം ചന്ദ്ര സുരേന്ദ്രൻ, പല്ലൊട്ടി 90 സിനിമയിലെ സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവ് മാസ്റ്റർ ഡാവിഞ്ചി, സിനിമാ സംവിധായകൻ ജിതിൻ രാജ്, മിസ്റ്റർ ഇന്ത്യ വെങ്കല മെഡൽ ജേതാവ് ഷാജഹാൻ അന്നിക്കര, വജ്ര റബ്ബർ പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ, പൈലറ്റ് ട്രെയിനിംഗ് എൻട്രൻസ് എക്സാമിനേഷൻ മുപ്പത്തിമൂന്നാം റാങ്ക് ജേതാവ് മുഹമ്മദ് നിസാറുൽ ഫായിസ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ തുടങ്ങിയവർ മുഖ്യാതിഥിയായി സംസാരിച്ചു. വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ്, വെള്ളാ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസ്ന റിജാസ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ പ്രസന്ന അനിൽകുമാർ, വാർഡ് മെമ്പർമാരായ സുജന ബാബു, നിഷ ഷാജി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍