സെന്റ് ജോസഫ് കോളജ് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം അസോസിയേഷൻ ഉദ്ഘാടനം ഉമ്മർ സാബു നിർവഹിച്ചു

ഇരിങ്ങാലക്കുട: സെന്റ് ജോസഫ് കോളജ് ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഭാഗം അസോസിയേഷൻ ഉദ്ഘാടനം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസറും സംരംഭകനുമായ ഉമ്മർ സാബു നിർവഹിച്ചു. ബിബിഎ അസോസിയേഷന്റെ ഭാഗമായി സ്നാക്സ് ആൻഡ് ബൈറ്റ്സ് എന്ന സംരംഭവും ലെറ്റ്സ് ടോക്ക് എന്ന സംവാദ പരമ്പരയും പ്രശസ്ത ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറായ ഉമ്മർ സാബു നിർവഹിച്ചു. സെൽഫ് ഫിനാൻസ് കോഴ്സ് കോർഡിനേറ്റർ സിസ്റ്റർ റോസ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു.