സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആതിരയ്ക്ക് വീട് നിർമിച്ചുനൽകി
ഇരിങ്ങാലക്കുട: സിപിഎം പൊറത്തിശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാടായിക്കോണം സ്വദേശിനികളായ ആലുങ്ങപറമ്പില്‍ രമയ്ക്കും മകള്‍ ആതിരയ്ക്കും നിര്‍മിച്ചു നല്കിയ വീടിന്റെ താക്കോല്‍ കൈമാറി. എപ്പോള്‍ വേണമെങ്കിലും നിലംപതിക്കാവുന്ന നിലയിലായിരുന്ന വീട്ടില്‍ താമസിക്കാന്‍ കുടുംബത്തിന് കഴിയാതിരുന്ന സമയത്താണ് സിപിഎം പ്രവര്‍ത്തകര്‍ സഹായവുമായെത്തിയത്.
845 ചതുരശ്ര അടിയില്‍ രണ്ടു നിലകളിലായി പണികഴിപ്പിച്ച സ്നേഹവീടിന് 13.28 ലക്ഷം രൂപ ചെലവായി. മാപ്രാണം ചാത്തന് മാസ്റ്റര്‍ സ്മാരക ഹാളില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു താക്കോല്‍ സമര്‍പ്പിച്ചു. സിപിഎം ലോക്കല്‍ സെക്രട്ടറി ആര്.എല്‍. ജീവന്‍ലാല്‍ അധ്യക്ഷത വഹിച്ചു. ഗൃഹനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കോ-ഓഡിനേറ്റര്‍ കെ.കെ. ദാസന് അവതരിപ്പിച്ചു. മുന്‍ എംഎൽഎ പ്രഫ. കെ.യു. അരുണന്, സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, കെ.ആര്. വിജയ, ഏരിയ സെക്രട്ടറി വി.എ. മനോജ്കുമാര്‍, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ആര്.എല്‍. ശ്രീലാല്‍, സിപിഎം ഏരിയ കമ്മിറ്റി അംഗം എം.ബി. രാജുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ.ജെ. ജോണ്സണ് സ്വാഗതവും എം.എസ്. സുജയ് നന്ദിയും പറഞ്ഞു.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ