പഞ്ചായത്ത് അംഗം തോമസ് തൊകലത്തിന്റെ മക്കൾ ജോസഫും റോസ് മരിയയും മട്ടുപ്പാവില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി പൂക്കളുമായി
പുല്ലൂര്‍: വീടിന്റെ മട്ടുപ്പാവില്‍ ചെണ്ടുമല്ലി പൂക്കള്‍ വിരിയിച്ച് വിദ്യാര്‍ഥികളായ ജോസഫും റോസ് മരിയയും. 200 ഗ്രോ ബാഗുകളിലായാണ് ചെണ്ട് മല്ലി കൃഷി ചെയ്തത്. മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം തോമസ് തൊകലത്തിന്റെ മക്കളാണ് ജോസഫും റോസ് മരിയയും. പൂക്കള്‍ മുഴുവനും സ്വന്തം വാര്‍ഡിലെ കുടുംബശ്രീയുടെ ഓണാഘോഷത്തിന് സൗജ്യന്യമായി നല്‍കുമെന്ന് ഇവര്‍ പറഞ്ഞു. റോസ് മരിയ ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളജിലെ എം.എ. ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും ജോസഫ് ക്രെസ്റ്റ് എന്ജീനയര് കോളജില്‍ ബിടെക് സിവില്‍ വിദ്യാര്‍ഥിയുമാണ്. ഇവരുടെ മാതാവ് മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗം സിജിയുടെ അകമഴിഞ്ഞ പ്രോത്സാഹനവും കൃഷിയോടും പൂക്കളോടും ഉള്ള താല്‍പ്പര്യവുമാണ് ഇതിന് പ്രചോദനമായതെന്ന് ഇരുവരും പറഞ്ഞു.

കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ശാസ്ത്രപ്രദര്ശനമേള നടത്തി
ക്രൈസ്റ്റ് കോളജില്‍ ബികോം ടാക്സേഷന്‍ ഡിപ്പാര്‍ട്മെന്റ് ദേശീയ തല മാനേജ്മെന്റ് ഫെസ്റ്റ് നടത്തി
ഇംഗ്ലീഷ് സാഹിത്യത്തില്‍ പിഎച്ച്ഡി നേടിയ പ്രഫ. അഞ്ജു ആന്റണി
ക്രൈസ്റ്റ് കോളജില്‍ എല്‍ഇഡി നക്ഷത്ര നിര്‍മാണ ശില്പശാല നടത്തി
സെന്റ് ജോസഫ്സ് കോളജില്‍ മാനസികാരോഗ്യാവബോധന ക്ലാസ് സംഘടിപ്പിച്ചു