ആര്‍പ്പോ.. ഇര്റോാ, ഇര്റോാ…. ഇരിങ്ങാലക്കുട നഗരത്തില്‍ മാവേലിയെത്തി
ചിത്രം-വിശ്വനാഥ് വിശ്വം
ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി നാടു ചുറ്റിയിരുന്ന മാവേലിക്ക് ഇത്തവണയും ഓണമടുത്തപ്പോള്‍ ഇരിക്കപ്പൊറുതി ഇല്ലാതായി. ഇന്നലെ ഇരിങ്ങാലക്കുട ബസ്റ്റാന്‍ഡിലും കൂടല്‍മാണിക്യ ക്ഷേത്രനടയിലും ഓണാശംസകളുമായി മാവേലിയത്തിയത് നാട്ടുകാരില്‍ ഏറെ കൗതുകമുണര്‍ത്തി. കൊമ്പന് മീശയും കുടവയറും കൈയിലൊരു ഓലക്കുടയുമായി ബസ്റ്റാന്‍ഡിലെത്തിയ മാവേലി ബസ് കാത്തുനിന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും സമീപത്തെ കടകളിലെത്തയവര്ക്കും ആശംസകള്‍ കൈമാറി. പൊറത്തിശേരി കോക്കാട്ടില്‍ വീട്ടില്‍ അക്ഷയ് ആണ് മാവേലി വേഷമണിഞ്ഞ് ടൗണിലെത്തിയത്. അഞ്ചാം തവണയാണ് അക്ഷയ് മാവേലി വേഷം ധരിച്ച് ടൗണില്‍ ഓണാശംസകള്‍ നേരുന്നത്. ഇരിങ്ങാലക്കുടയിലെ സ്വകാര്യ സ്ഥാപനത്തിലെ ടിപ്പര്‍ ലോറി ഡ്രൈവറാണ്. മൂന്നു വര്‍ഷം മുമ്പ് ഓണപ്പൂക്കുട എന്ന ആല്‍ബത്തിലും മാവേലി വേഷമണിഞ്ഞിട്ടുണ്ട്.




കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ