കരുവന്നൂര്‍ കൊള്ള: എ.സി. മൊയ്തീന് എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി കൊള്ളയുമായി ബന്ധപ്പെട്ട് വ്യക്തമായി തെളിവുകളുമായി ഇഡി റെയ്ഡ് നടത്തുകയും സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്ത സാഹചര്യത്തില്‍ എ.സി. മൊയ്തീന് എംഎല്‍എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി പൊറത്തിശേരി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. മാപ്രാണം കുരിശു പള്ളിയ്ക്കടുത്ത് നിന്ന് ആരംഭിച്ച പ്രകടനം മാപ്രാണം സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ് അധ്യക്ഷത വഹിച്ചു. സന്തോഷ് കാര്യാടന്‍, ടി.കെ. ഷാജു, വി.സി. രമേഷ്, സൂരജ് കടുങ്ങാടന്‍, സിന്ധു സതീഷ്, ജോജന്‍ കൊല്ലാട്ടില്‍, ആര്‍ട്ടിസ്റ്റ് പ്രഭ, ലാമ്പി റാഫേല്‍, രനുദ്ധ്, ഷിയാസ് പാളയംകോട്ട്, രമിത്ത് എന്നിവര്‍ നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ