കരുവന്നൂര്‍ ബാങ്ക് കൊള്ളയ്ക്കെതിരെ തിരുവോണനാളില്‍ ബിജെപിയുടെ പട്ടിണി സമരം
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടിയുടെ കൊള്ളക്കെതിരെ ഓണം മുടങ്ങിയ സഹകാരികള്‍ക്കൊപ്പം കരുവന്നൂര്‍ ബാങ്ക് ഹെഡ്ഓഫീസിന് മുന്നില്‍ അടുപ്പുകൂട്ടി കഞ്ഞിവച്ച് വിളമ്പിക്കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പട്ടിണിസമരം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബിജെപി പാലക്കാട് മേഖല വൈസ് പ്രസിഡന്റ് ബിജോയ് തോമസ് ഉദ്ഘാടനംചെയ്തു. എ.സി. മൊയ്തീന് രാജിവയ്ക്കണമെന്നും ഇരിങ്ങാലക്കുട എംഎല്‍എയും മന്ത്രിയുമായ ആര്. ബിന്ദുവിന് കരുവന്നൂരില്‍ നിന്നും ലഭിച്ച തെരെഞ്ഞെടുപ്പ് ഫണ്ടിനെക്കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. മണ്ഡലം ജനറല്‍സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, സംസ്ഥാന കമ്മറ്റിയംഗം സന്തോഷ് ചെറാക്കുളം, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണു, മണ്ഡലം സെക്രട്ടറിമാരായ രാമചന്ദ്രന് കോവില്‍പറമ്പില്‍, ടി.കെ. ഷാജു, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ഒ.വി. സുരേഷ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജോജന്‍ കൊല്ലാട്ടില്‍, മണ്ഡലം കമ്മറ്റിയംഗങ്ങളായ വി.സി. രമേഷ്, സൂരജ് കടുങ്ങാടന്‍, സരിതാ സുഭാഷ്, ഏരിയാ പ്രസിഡന്റ് ടി.ഡി. സത്യദേവ്, ജനറല്‍ സെക്രട്ടറി സന്തോഷ് കാര്യാടന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് ഷിയാസ് പാളയംകോട്ട് എന്നിവര്‍ നേതൃത്വംനല്കി.