പുല്ലൂര്‍ ചമയം നാടക വേദിയില്‍ പുല്ലൂര്‍ സജുചന്ദ്രനും സംഘവും മുണ്ടിയന്‍ പാട്ട് അവതരിപ്പിച്ചു
പുല്ലൂര്‍: ചമയം നാടക വേദിയില്‍ പുല്ലൂര്‍ സജുചന്ദ്രനും സംഘവും മുണ്ടിയന്‍ പാട്ട് അവതരിപ്പിച്ചു. കേന്ദ്ര സാംസ്കാരിക വകുപ്പ് തഞ്ചാവൂര്‍ സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി അവതരിപ്പിച്ചത്. പഞ്ചവര്‍ണങ്ങള്‍ കൊണ്ട് പതിനാറ് കണ്ണത്തില്‍ ചെത്തി കോല് കളമെഴുതിയതിന് ശേഷം ഇഴാറയും ചെണ്ടയും വലന്തലയും ഇലത്താളവും ഉപയോഗിച്ചായിരുന്നു മുണ്ടിയന്‍ പാട്ട് അരങ്ങേറിയത്. പണ്ട് കൊട്ടിലുകളിലും കാവുകളിലും നടന്നിരുന്ന മുണ്ടിയന്‍ പാട്ട് ജനകീയ വേദികളിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് കേരള സംഗീത നാടക അക്കാദമി മെമ്പര്‍ കൂടിയായ സജു ചന്ദ്രന്റെ ശ്രമം. സുരേഷ് മണ്ണംപേട്ട, വിഷ്ണു കാട്ടൂര്‍, ബിജു ചന്ദ്രന്, രെഞ്ചു കാര്‍ത്യായനി, ഗോകുല്‍ മണ്ണംപേട്ട, സ്മിജിത് എന്നിവരായിരുന്നു സംഘാംഗങ്ങള്‍.