ആര്‍ദ്രം സാന്ത്വന പരിപാലന കേന്ദ്രം മുന്നൂറോളം കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കിക്കൊണ്ട് ഓണം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ആര്‍ദ്രം സാന്ത്വനപരിപാലന കേന്ദ്രം ഓണം കിടപ്പു രോഗികള്‍ക്കൊപ്പം. 14 മേഖലകളിലും മുന്നൂറോളം കിടപ്പുരോഗികള്‍ക്ക് ഓണക്കിറ്റ് നല്‍കിക്കൊണ്ട് ആഘോഷിച്ചു. ഇതിന്റെ ഭാഗമായി ആര്‍ദ്രം ഓഫീസില്‍ നടന്ന പരിപാടി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് ഉദ്ഘാടനം ചെയ്തു. വി.പി. നായര്‍, എം.ഡി. സഞ്ജയ് ദേവ് എന്നിവരെ ആദരിച്ചു. കലാനിലയം രാഘവന് ആശാന്, ഡോ. വേണുഗോപാല മേനോന്, ആര്‍ദ്രം എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച് നടത്തിയ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. യോഗത്തിന് കെ.സി. പ്രേമരാജന്‍ സ്വാഗതവും യു. പ്രദീപ് മേനോന് ആശംസയും ടി. എല്‍. ജോര്‍ജ് നന്ദിയും പറഞ്ഞു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു