കെഎസ്ടിഎ ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി
ഇരിങ്ങാലക്കുട: കെഎസ്ടിഎ ഇരിങ്ങാലക്കുടയില്‍ ഡിഇഒ ഓഫീസ് ധര്‍ണ നടത്തി. ഉച്ചഭക്ഷണ ഫണ്ട് ഉടന്‍ അനുവദിക്കുക, പ്രൈമറി പ്രധാനധ്യാപകര്‍ക്ക് എച്ച്എം സ്കെയില്‍ അനുവദിക്കുക, 1:40 അനുപാതം നടപ്പിലാക്കുക, പാഠപുസ്തക കുടിശികപ്രശ്നം പരിഹരിക്കുക, തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് കെഎസ്ടിഎ ധര്‍ണ സംഘടിപ്പിച്ചത്. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം ടി.എം. ലത ധര്‍ണ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ സെക്രട്ടറി സി.എ. നസീര്‍ അധ്യക്ഷനായിരുന്നു. ടി.എന്‍. അജയകുമാര്‍, കെ.വി. മിനി, മുജീബ് റഹ്മാന്, അജിത പാടാരില്‍ എന്നിവര്‍ സംസാരിച്ചു. ടി.എസ്. സജീവന് സ്വാഗതവും ദീപാ ആന്റണി നന്ദിയും പറഞ്ഞു.