സിപിഎം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി
ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കും കേരളത്തിനെതിരായ സാന്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലകയറ്റത്തിനുമെതിരെ ദേശീയ പ്രക്ഷോഭത്തിൻറെ ഭാഗമായി സിപിഎം ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ. ഠാണാവ് പൂതംകുളം മൈതാനത്ത് നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി വി.എ. മനോജ് കുമാർ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ടി.കെ. വാസു, ജില്ലാ കമ്മിറ്റി അംഗം കെ.ആർ. വിജയ, കെ.സി. പ്രേമരാജൻ, കെ.എ. ഗോപി, ടി.ജി. ശങ്കരനാരായണൻ, യു.കെ. പ്രഭാകരൻ, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ്് ആർ.എൽ. ശ്രീലാൽ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.