തുമ്പൂര്‍ എയുപി സ്കൂള്‍ സമ്പൂര്‍ണ ജലസാക്ഷരതയിലേക്ക്

തുമ്പൂര്‍: എയുപി സ്കൂളിലെ അധ്യാപകരുടെയും, പിടിഎയുടെയും നേതൃത്വത്തില്‍ മൂത്തേടത്ത് മഷിക്കുളത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും നീന്തല്‍ പഠനം തുടങ്ങി. എം.എസ്. ഹരിലാലാണ് പരിശീലകന്. പത്ത് ദിവസം കൊണ്ട് മുഴുവന്‍ വിദ്യാര്‍ഥികളും നീന്തല്‍ പഠിച്ച് സമ്പൂര്‍ണ ജലസാക്ഷരത നേടി. സമ്പൂര്‍ണ ജലസാക്ഷരത കൈവരിച്ച സംസ്ഥാനത്തെ ആദ്യത്തെ സ്കൂളാണ് എയുപിഎസ്. സമാപന സമ്മേളനം വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ മിനി പോളി അധ്യക്ഷത വഹിച്ചു. പ്രധാനധ്യാപിക കെ. റീന, പിടിഎ. പ്രസിഡന്റ് അസ്നത്ത്, എ.സി. സുരേഷ്, എം.എസ്. ഹരിലാല്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.എ. അരുണ്‍ രാജ്, ബിന്‍സി ജോസ്, നവീന്‍, സജീവന് എന്നിവര്‍ നേതൃത്വം നല്കി.
