സംസ്ഥാനത്ത് (സെപ്റ്റംബർ 18) 4167 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 4167 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂര്‍ 330, തൃശൂര്‍ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസര്‍ഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്.12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ എറണാകുളം തോപ്പില്‍ക്കാട് സ്വദേശിനി പാര്‍വതി (75), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രന് (75), കൊല്ലം തങ്കശേരി സ്വദേശിനി മാര്‍ഗറ്റ് (68), തൃശൂര്‍ മുണ്ടൂര്‍ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജന് (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കാസര്‍ഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ മലപ്പുറം പൂക്കയില്‍ സ്വദേശിനി സുഹറ (58) മലപ്പുറം കോക്കൂര്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (85), സെപ്റ്റംബര്‍ 15ന് മരണമടഞ്ഞ മലപ്പുറം എടക്കര സ്വദേശി അബ്ദുറഹ്മാന് (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 501 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 48 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 165 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 410 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ജില്ലയിൽ 326 പേർക്ക് കൂടി കോവിഡ്;142 പേർ രോഗമുക്തരായി
ജില്ലയിൽ 326 പേർക്ക് കൂടി കോവിഡ്19 സ്ഥീരികരിച്ചു. 142 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2553 ആണ്. തൃശൂർ സ്വദേശികളായ 45 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 8009 ആണ്. 5376 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 319 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 5 പേരുടെ രോഗ ഉറവിടം അറിയില്ല. ക്ലസ്റ്ററുകൾ വഴിയുളള രോഗബാധ: കല്ല്യാൺ തൃശൂർ 2, എലൈറ്റ് ക്ലസ്റ്റർ 2, ജൂബിലി തൃശൂർ ആരോഗ്യ പ്രവർത്തകർ 1, കെ.എം.ജെ 1, വാഴച്ചാൽ 2, മറ്റ് സമ്പർക്ക കേസുകൾ – 299. ആരോഗ്യ പ്രവർത്തകർ 7, വിദേശത്തുനിന്ന് എത്തിയവർ2, മറ്റു സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ5 എന്നിവർക്കും കോവിഡ് സ്ഥീരികരിച്ചു. രോഗ ബാധിതരിൽ 60 വയസ്സിനു മുകളിൽ 23 പുരുഷൻമാരും 20 സ്ത്രീകളുമുണ്ട്. പത്ത് വയസ്സിനു താഴെ 12 ആൺകുട്ടികളും 13 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലും കഴിയുന്നവർ.
1 ഗവ. മെഡിക്കൽ കോളേജ് തൃശൂർ – 143
2 സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ സി.ഡി മുളങ്കുന്നത്തുകാവ്35
3 എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 36
4 കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 54
5 കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 38
6 സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി212
7 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ94
8 വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ164
9 സി.എഫ്.എൽ.ടി.സി കൊരട്ടി – 96
10 പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ – 273
11 എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ 44
12 ജി.എച്ച് തൃശൂർ 17
13 കൊടുങ്ങലൂർ താലൂക്ക് ആശുപത്രി 31
14 ചാവക്കാട് താലൂക്ക് ആശുപത്രി 26
15 ചാലക്കുടി താലൂക്ക് ആശുപത്രി 17
16 കുന്നംകുളം താലൂക്ക് ആശുപത്രി 12
17 ജി.എച്ച് . ഇരിങ്ങാലക്കുട 18
18 ഡി .എച്ച്. വടക്കാഞ്ചേരി 0
19 അമല ആശുപത്രി6
20 ദയ ജനറൽ ആശുപത്രി0
21 ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ 35
22 മദർ ആശുപത്രി 2
23 സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി 2
24 എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ 25
25 ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി 1
26 രാജാ ആശുപത്രി ചാവക്കാട് – 1
27 ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 5
28 സി.എഫ്.എൽ.ടി.സി നാട്ടിക 106.
734 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. 10029 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 232 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. മൊത്തം 1983 സാമ്പിളുകളാണ് പരിശോധിച്ചത്.