മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം തൃശൂര്‍ എംപി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്തു
മാപ്രാണം ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നാല്‍പ്പതാം വാര്‍ഷികം തൃശൂര്‍ എംപി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്യുന്നു
മാപ്രാണം: ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നാല്‍പ്പതാം വാര്‍ഷികം തൃശൂര്‍ എംപി ടി.എന്‍. പ്രതാപന് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. സുപ്രസിദ്ധ സംഗീതസംവിധായകന് വിധ്യാധരന് മാസ്റ്റര്‍ വിശിഷ്ടതിഥി ആയിരുന്നു. റിട്ടയര്‍ ചെയ്യുന്ന പ്രധാനാധ്യാപകന് ബെഞ്ചമിന്റെ ഛായചിത്രം ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി ഡയറക്ടര്‍ ഫാ. സീജോ ഇരിമ്പന്‍ അനാച്ഛാദനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍ എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. ഇരിങ്ങാലക്കുട ഡിഇഒ ബാബു എം. പ്രസാദ് സമ്മാനവിതരണം നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ പി.എം. ബാബു സ്വാഗതം പറഞ്ഞു. റവ. ഫാ. ജോസ് മാളിയേക്കല്‍, ബൈജു കുറ്റിക്കാടന്‍, സെബി കള്ളാപറമ്പില്‍, അഡ്വ. സിജു പാറേക്കാടന്‍, എ.സി. കുമാരന്, ഫാ. ജിനോ തെക്കിനിയത്ത്, സിസ്റ്റര്‍ പ്രിയ ജീസ്, ജോണ്‍ ജോസ് ഈക്കന്, ജോസഫ് കാച്ചപ്പിള്ളി എന്നിവര്‍ പ്രസംഗിച്ചു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി