ക്രൈസ്റ്റ് കോളജ് സെമിനാർ ഹിംസയെ പ്രതിരോധിക്കേണ്ടത് കലാകാരൻമാർ: സച്ചിദാനന്ദൻ
ഇരിങ്ങാലക്കുട: ഹിംസയുടെ രൂപം ഓരോ കാലത്തും മാറിവരുമെന്നും സങ്കുചിത ദേശീയതയും ഒരുതരം ഹിംസയാണെന്നും സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ. അതിനെ പ്രതിരോധിക്കേണ്ട ഉത്തരവാദിത്തം കലാകാരൻമാർക്കുണ്ട്. ക്രൈസ്റ്റ് കോളജ് മലയാളവിഭാഗവും സാഹിത്യ അക്കാദമിയും ചേർന്ന് സംഘടിപ്പിച്ച ഭാഷയും സാഹിത്യവും എന്ന ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്ത പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിൽ, കോളജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറന്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആഡ്രൂസ്, ഡയറക്ടർ ഫാ. ഡോ. വിൽസൻ തറയിൽ, എ. സിന്റൊ കോങ്കോത്ത് എന്നിവർ പ്രസംഗിച്ചു.