കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികം എംഎല്‍എ ഇ.ടി. ടൈസണ്‍ ഉദ്ഘാടനം ചെയ്തു

കാറളം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്കുള്ള യാത്രയയപ്പും എംഎല്‍എ ഇ.ടി. ടൈസണ്‍ ഉദ്ഘാടനം ചെയ്യുന്നു
കാറളം:
വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷിക ആഘോഷിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകന് പി.വി. ജോണ്സണ്, എന്‍.ജി. ബിജോയ് എന്നിവര്‍ക്ക് യാത്രയയപ്പ് നല്കി. ഇ.ടി. ടൈസണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന് അധ്യക്ഷനായി. മാനേജര്‍ കാട്ടിക്കുളം ഭരതന് എന്‍ഡോവ്മെന്റുകള്‍ സമ്മാനിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനില്‍ മാലാന്ത്ര, മോഹനന് വലിയാട്ടില്‍, ടി.എസ്. സുരേഷ്, പ്രിന്‍സിപ്പല്‍ ടി.എസ്. സന്ധ്യ, എം. ജിസി, എം.എ. രഞ്ജിത്ത്, നജേഷ് നകുലന്, അക്ഷയ തുളസി, വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പി.പി. സജിത്ത്, പ്രധാനധ്യാപിക വി.ആര്. ജിജി എന്നിവര്‍ സംസാരിച്ചു.