ശക്തമായ കാറ്റില്‍ മരം വീണ് വീടു തകര്‍ന്നു. തളിയക്കോണത്ത് തൈവളപ്പില്‍ അനിലിന്റെ ഓടിട്ട വീടാണ് തകര്‍ന്നത്.
ഇരിങ്ങാലക്കുട: ശക്തമായ കാറ്റില്‍ മരം വീണ് വീടു തകര്‍ന്നു. നഗരസഭ 39-ാം വാര്‍ഡില്‍ തളിയക്കോണത്ത് തൈവളപ്പില്‍ അനിലിന്റെ ഓടിട്ട വീടാണ് പൂര്‍ണമായും തകര്‍ന്നത്. ഓട്ടോ ഡ്രൈവറായ അനിലിന്റെ അമ്മയും ഭാര്യയും മകളുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. അമ്മ വിലാസിനി (74) ക്കു കാലിനു നിസാരമായ പരിക്കേറ്റിട്ടുണ്ട്. എസ്എന്‍ഡിപിയുടെ നേതൃത്വത്തില്‍ 5000 രൂപ കൈമാറിയതായി ശാഖാ ഭാരവാഹികള്‍ അറിയിച്ചു.