ചിറമേല്‍ അവറാന് മാത്യു ഭാര്യ കത്രീന (87) കോവിഡ് ബാധിച്ചു മരിച്ചു
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട: ചിറമേല്‍ അവറാന് മാത്യു ഭാര്യ കത്രീന (87) കോവിഡ് ബാധിച്ചു മരിച്ചു. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതസംസ്കാര ശുശ്രൂഷ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സെമിത്തേരിയില്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തി. വികാരി റവ.ഡോ.ആന്റു ആലപ്പാടന്റെ നേതൃത്വത്തില്‍ അസിസ്റ്റന്റ് വികാരിമാരായ ഫാ.റീസ് വടാശ്ശേരി, ഫാ. ആല്ബിന് പുന്നേലിപറമ്പില്‍, ഫാ. സ്റ്റേണ് കൊടിയന്‍, കത്തീഡ്രല്‍ ഇടവകയിലെ സന്നദ്ധ പ്രവര്‍ത്തകരായ ജസ്റ്റിന് കോട്ടക്കല്‍, സെന്തില്‍ കൊഴിഞ്ഞിലിക്കാടന്‍, മിഥുന് കിഴക്കൂടന്‍, ജോസ് ചെറിയാടാന്‍ എന്നിവര്‍ പിപിഇ കിറ്റ് ധരിച്ചു മൃതശരീരം ഏറ്റുവാങ്ങുകയും ക്രിസ്ത്രീയാചാരപ്രകാരം സംസ്കാരശുശ്രൂഷകള്‍ നടത്തുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റീവ് അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര് സ്റ്റാന്‍ലി എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു.

പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
മക്കള്‍ വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഉണര്‍ന്നില്ല; ഇരിങ്ങാലക്കുട സ്വദേശിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍
ഇരിങ്ങാലക്കുട നെല്ലിശേരി പരേതനായ ലോനപ്പന് ഭാര്യ റോസി (86) അന്തരിച്ചു.
പോലീസ് ജീപ്പിടിച്ച് അപകടം; വിദ്യാര്‍ഥിയായ ജുവിന് മരണത്തിന് കീഴടങ്ങി, അനന്തകൃഷ്ണന് ചികിത്സയില്‍
ജോണി (81) നിര്യാതനായി