ഇരിങ്ങാലക്കുട ടൗണ്‍ ബാങ്ക് കോണ്‍ഗ്രസ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എം.പി. ജാക്സണ് പ്രസിഡന്റ്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് എം.പി. ജാക്സണ് നേതൃത്വം നല്കിയ കോണ്‍ഗ്രസ് പാനല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് ചെയര്‍മാനായി എം.പി. ജാക്സനേയും വൈസ് ചെയര്‍മാനായി ഇ.ജെ. വിന്‍സന്റിനെയും തെരഞ്ഞെടുത്തു. പത്താം തവണയാണ് എം.പി. ജാക്സണ് ഇരിങ്ങാലക്കുട ടൗണ്‍ കോ ഓപ്പറേറ്റിവ് ബാങ്ക് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ 34 വര്‍ഷമായി എം.പി. ജാക്സനാണ് ബാങ്കിന്റെ ചെയര്മാന്. മറ്റു ഭരണസമിതി അംഗങ്ങളായി സി.കെ. അജിത്കുമാര്‍, കെ.കെ. ചന്ദ്രന്, പി.എ. ഡീന്‍ ഷഹീദ്, പോള്‍ കരിമാലിക്കല്‍, എ. മഹേഷ്, ഷാജു പാറേക്കാടന്‍, ഷിജു എസ്. നായര്‍, ഗിരിജ ഗോകുല്‍നാഥ്, വി. റീത്ത ആന്റണി, റോസിലി ജെയിംസ്, കെ.കെ. രാജീവ് എന്നിവരെയും പ്രഫഷണല്‍ ഡയറക്ടര്‍മാരായി ജസ്റ്റിന് പൗലോസ്, രാജീവ് മുല്ലപ്പിള്ളി എന്നിവരെയും തെരഞ്ഞെടുത്തു. വിജയികളെ അനുമോദിച്ച് ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ ടി.കെ. ദിലീപ്കുമാര് സംസാരിച്ചു.